
മോഡലിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ഏവരും. റെഷം ഖാനാണ് തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ഇവര്‍ മനോ ധൈര്യംകൊണ്ട് ജീവിതത്തിലേക്കും മോഡലിംഗ് രംഗത്തേക്കും തിരികെ എത്തിയതാണ്.
റെഷം ഖാനും കസിനും കാറില്‍ ഇരിക്കുമ്പോഴായിരുന്നു ഇവര്‍ക്കെതിരെ ആസിഡ് ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിന്റെ ആഖാതത്തില്‍ ഇവര്‍ കോമയിലാവുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ റെഷമിന്റെ ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടമായി. തലയിലും ശരീരത്തും പൊള്ളലേറ്റു.
ജീവന്‍ പോകുന്ന വേദനയായിരുന്നു. കാറിന്റെ വിന്‍ഡോ അടയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ മുന്നില്‍ തന്റെ വസ്ത്രം കത്തുന്നത് കണ്ടു. സംഭവത്തില്‍ പ്രതിയെ 16 പിടികൂടുകയും കോടതി 16 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
Post Your Comments