ക്വറ്റ ; പാകിസ്ഥാനിൽ തിരഞ്ഞെടുപ്പു റാലികൾക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. രണ്ട് സ്ഥാനാർഥികളടക്കം നൂറുപേർ ഇതുവരെ മരിച്ചു. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലാണ് സ്ഫോടനം ഉണ്ടായത്. മുൻ മുഖ്യമന്ത്രി നവാബ് അസ്ലം റെയ്സാനിയുടെ സഹോദരനും, ബലൂചിസ്ഥാൻ അവാമി പാർട്ടി സ്ഥാനാർഥിയുമായ സിറാജ് റെയ്സാനി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
എംഎംഎ പാർട്ടിയുടെ നേതാവ് അക്രം ഖാൻ ദുറാനിയുടെ റാലിക്കിടെയാണ് രണ്ടാം സ്ഫോടനമുണ്ടായത്.ദുറാനി പരുക്കേൽക്കാതെ രക്ഷപെട്ടെങ്കിലും സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു.
Post Your Comments