അഫ്ഗാൻ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ നടന്ന വിവാഹത്തിൽ 13 കാരനായ ചാവേർ ബോംബർ സ്വയം പൊട്ടിത്തെറിച്ച് അഞ്ച് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സർക്കാർ അനുകൂല മിലിഷ്യയുടെ കമാൻഡറായ മാലിക് ടൂർ സംഘടിപ്പിച്ച വിവാഹത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് കുട്ടി സ്വയം പൊട്ടിത്തെറിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ ഫായിസ് മുഹമ്മദ് ബാബർഖിൽ പറഞ്ഞു. ആക്രമണത്തിൽ മാലിക് ടൂർ മരിച്ചു. ഇയാളെയാണ് ചാവേർ ലക്ഷ്യം വെച്ചത്.നംഗർഹാർ പ്രവിശ്യയിലെ പാച്ചിർവ ആഗം ജില്ലയിലാണ് ആക്രമണം നടന്നത്.
ഈ ആക്രമണത്തിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ നംഗർഹാറിലെ പ്രധാന നഗരമായ ജലാലാബാദിൽ അടുത്തകാലത്തായി ദേഷ് തീവ്രവാദികൾ സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും നേരെ ആക്രമണം നടത്തിയിരുന്നു.
Post Your Comments