ഷാര്‍ജ : യു..എ.. ഇയില്‍ 254 കി.മീ വേഗതയില്‍ വണ്ടിയോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഷാര്‍ജയിലെ റഡാര്‍ ക്ലോക്കില്‍ 254 കിലോമീറ്റര്‍ സ്പീഡ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ ഉണ്ടായ ട്രാഫിക് വയലേഷനില്‍ ഏറ്റവും ഭീകരമായ സംഭവം ആണ് ഇതെന്നും അദ്ദേഹം വെളിപ്പെടുത്തി.
യു.എ.ഇയിലെ ഷെയ്ഖ് ഖലീഫ റോഡിലായിരുന്നു സംഭവം. ഈ റോഡില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് വാഹനങ്ങള്‍ ഓടിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത് എന്നിരിക്കെ 254 കിലോമീറ്റര്‍ വേഗതയിലാണ് ഈ വാഹനം ഓടിച്ചത്.
ഈ വാഹനത്തിന്റെ ലൈസന്‍സും, വാഹനം ഓടിച്ചയാളിന്റെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുമെന്ന് ഷാര്‍ജ ട്രാഫിക് ഓഫീസര്‍ കേണല്‍ സൗദ് അല്‍ ഷയ്ബാഹ് അറിയിച്ചു. ഇതിനൊപ്പം 3,000 ദിര്‍ഹം പിഴയും, 23 ബ്ലേക്ക് പോയിന്റ്സും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 60 ദിവസത്തേയക്ക് വാഹനം കണ്ടു കെട്ടാനും ഉത്തരവായിട്ടുണ്ട്.
Post Your Comments