ദീപാ.റ്റി.മോഹന്‍
കൂട്ടുകുടുംബ വ്യവസ്ഥതയില്നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റം ഏറ്റവും കൂടുതല്‍ ബാധിച്ചത് വൃദ്ധമാതാപിതാക്കളയാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം ചോര നീരാക്കി വളര്‍ത്തിയ മക്കള്‍ യാതൊരു ദയയുമില്ലാതെ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്കു തള്ളിയിടുന്നു .മാതാപിതാക്കളിലൂടെ സ്വന്തം വാര്‍ദ്ധക്യത്തിലേക്കുള്ള വഴിതെളിക്കുകയാണ് എന്തെന്നാല്‍ കുട്ടികള്‍ മാതാപിതാക്കളെ കണ്ടാണ് വളരുന്നത് .നീ നിന്റെ മാതപിതാക്കളോട് എങ്ങനെ പെരുമാറുന്നോ അതുകണ്ടാണ് നിന്റെ കുട്ടികള്‍ നാളെ നിന്നോടും പെരുമാറുള്ളു,അതുകൊണ്ട് നിങ്ങള്‍ക്കുമീ അവസ്ഥ ഉണ്ടാകുമെന്ന് മറക്കണ്ട.
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രായം ചെന്നവരെ കുട്ടികളെ പോലെ സംരക്ഷിക്കാന്‍ മനസ്സ് കാണിച്ച ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഈ സമൂഹത്തില്‍ .സ്വന്തം കുടുംബത്തില്‍ നിന്നും സ്നേഹവും കരുണയും നീഷേധിക്കപ്പെടുമ്പോള് സ്വയം വീടുവിട്ടു പുരപ്പെടുന്നവരുമുണ്ട് നമുക്ക് ചുറ്റും.
പരിഷ്കൃത സമൂഹത്തിലേക്കുള്ള പറിച്ചുനടല്മൂലം ആരോടും കടപ്പാടും സഹാനുഭൂതിയുമില്ലാതെ ക്രുരതയിലെക്ക് അധപതിക്കുവാണ് നാമിന്നു .
അതുമൂലം എങ്ങനെയും പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തിലൂടെ സ്വന്തം മാതാപിതാക്കള്‍ ഒരു ഭാരമായി മാറുന്നു .സ്വാര്‍ത്ഥത കൂടുംതോറുംമനുഷ്യത്വവും ഇല്ലാതാകുന്നു .
നിങ്ങള്‍ ചോദിക്കും ഞങ്ങള്‍ക്കെവിടെ സമയം മാതാപിതാക്കളെ സംരക്ഷിക്കാന്‍ ?
ഇതിനുത്തരം നിങ്ങളുടെ കയ്യില്‍ തന്നെയുണ്ട് .വൃദ്ധസദനത്തില്‍ കൊടുക്കുന്ന പണം കൊണ്ട് വീട്ടില്‍ ജോലിക്കാരെ നിര്‍ത്താം .അതിലൂടെ സ്വന്തം മക്കളെ മാതാപിതാക്കള്‍ക്ക് കാണാന്‍ കഴിയുന്നതിലൂടെ ഒറ്റപ്പെടലും ഇല്ലാതാകും .കൂട്ടത്തില്‍ സ്വന്തം വീട്ടിലെന്ന സുരക്ഷിതത്വബോധവും അവരില്‍ ഉടലെടുക്കും .
വാര്‍ധക്യം ശൈശവത്തിലേക്കുള്ള തിരിച്ചുപോക്കാണ് .പല കാര്യങ്ങളിലും അവര്‍ കൊച്ചുകുട്ടികളെ പോലെ വാശി പിടിക്കും .നാം നമ്മുടെ മക്കളുടെ വാശി സ്നേഹത്തോടെ കാണുന്നില്ലേ , നമ്മുടെ വാശികള്‍ ഒരുകാലത്തു ആസ്വദിച്ചവരാണ് നമ്മുടെ മാതാപിതാക്കള്‍ .ഈ ഓര്‍മ്മയില്‍ നമുക്കും അവരെ കുഞ്ഞുങ്ങളെ പോലെ കരുതിക്കൂടെ.
മക്കള്‍ ജോലി തേടി ദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടി വരുമ്പോള്‍ വയോധികര്‍ ഒറ്റക്കാകും വീടുകളിലും ഫ്ലാറ്റുകളിലും .അസുഖങ്ങളും ,മടുപ്പും നിറഞ്ഞ ജീവിതത്താല് സമൂഹവുമായി ബന്ധമില്ലാത്തത് കാരണം മരണം പോലും വൈകിയാകും പുറംലോകമറിയുക .ഇതുപോലെ എത്രയോ സംഭവങ്ങളാണ് നമുക്കു ചുറ്റും .
അടുത്ത ബന്ധുക്കളുടെ വിയോഗവും വാര്‍ദ്ധക്യകാലത്തു നേരിടുന്ന ഏകാന്തത അവരെ വിഷാദ രോഗത്തിലേക്ക് നയിക്കും.അതുമൂലം ആത്മഹത്യ പ്രവണത അവരില്‍ കൂടെ വരുന്നു .മക്കള്‍ ഉണ്ടായിട്ടും നോക്കാത്ത അവസ്ഥയില്‍ എത്രയോ പേര് ആത്മഹത്യ ചെയ്യുന്നു .പങ്കാളിയുടെ വേര്‍പാട് സഹിക്കാനാകാതെവൃദ്ധ ഭര്‍ത്താവിന്റെ ചിതയില്‍ ആത്മഹത്യ ചെയ്ത സംഭവും നമുക്കിടയില്‍ നടന്നു .
മാതാപിതാക്കള്‍ മക്കള്‍ നോക്കാതെ ഉറുമ്പറിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയും വയോജനക്ഷേമത്തിനായി പ്രവര്ത്തിക്കുന്നവര്ഏറ്റെടുക്കുന്ന വാര്‍ത്തകള്‍ നാം ഞെട്ടലോടെ അറിഞ്ഞതാണ് . വൃദ്ധമാതാപിതാക്കളെ മനസികവും ശാരീരികവുമായി പീഡിപ്പിക്കുന്ന മക്കള്‍ക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കണം .
Post Your Comments