
കൊൽക്കത്ത : ഹിന്ദു -പാകിസ്ഥാൻ പരാമർശം നടത്തിയ ശശി തരൂരിനെതിരെ കേസെടുത്തു. മതവികാരം വൃണപ്പെടുത്തുന്നുവെന്ന പരാതിയിലാണ് കൊൽക്കത്ത കോടതി തരൂരിനെതിരെ കേസെടുത്തത്. അടുത്തമാസം 14 ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
Read also:വ്യാജ ഹര്‍ത്താല്‍; പാർട്ടി അംഗങ്ങളെ അറസ്റ്റ് ചെയ്ത പോലീസുകാരന് സ്ഥലംമാറ്റം
എന്നാൽ തന്റെ നിലപാട് ആവർത്തിക്കുകയാണ് തരൂർ. ഒരു ഓൺലൈൻ ലേഖനത്തിലൂടെയാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. വക്കുകളിൽ ജാഗ്രത വേണമെന്ന ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് പിന്നാലെയാണിത്. വീണ്ടും അധികാരത്തിലേറിയാല്‍ ബിജെപി ഇന്ത്യയെ മതാധിപത്യ രാഷ്ട്രമാക്കുമെന്ന ശശി തരൂര്‍ എംപിയുടെ നിലപാടിനെതിരെയാണ് പരാതി ഉയർന്നത്.
Post Your Comments