ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
അനന്ത്നാഗിലെ അചബല്‍ ചൗക്കില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സി.ആര്.പി.എഫ് സംഘത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞ് തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഒരു കാരണവശാലും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കരുതെന്ന് ജില്ലയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ജമ്മു കശ്മീര്‍ ഡി ജി പി എസ് പി വയ്ദ് മാധ്യമങ്ങളോട് പറഞ്ഞു.
Read Also ; കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രീകോടതിയുടെ വിമര്‍ശനം
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം തീവ്രവാദ ആക്രമണങ്ങളാണ് കശ്മീരില്‍ അരങ്ങേറുന്നത്.
Post Your Comments