Latest NewsIndia

സോഷ്യൽ മീഡിയ ഹബ് : ആശങ്കയറിയിച്ച് സുപ്രീം കോടതി

ന്യൂ ഡൽഹി : സോഷ്യൽ മീഡിയ ഹബ് സ്ഥാപിക്കുന്നതിനെതിരെ സുപ്രീം കോടതി . സമൂഹ മാധ്യമ നിരീക്ഷണം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. എന്നാൽ വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു തുടങ്ങിയാല്‍ ഇന്ത്യ ‘ഭരണകൂട നിരീക്ഷണ’മുള്ള രാജ്യ൦ (സര്‍വൈലന്‍സ് സ്റ്റേറ്റ്) ആയി മാറും. അതിനാൽ ഇത് സമ്പന്ധിച്ച് രണ്ടാഴ്ചക്കകം കേന്ദ്രം മറുപടി അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.

വ്യക്തികളുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും പൂര്‍ണമായും ഹനിക്കുന്നതാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ്‌ അംഗം മഹുവ മോയ്ത്ര കോടതിയിൽ ഹർജി സമർപ്പിച്ചത്.

Also read : കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രീകോടതിയുടെ വിമര്‍ശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button