ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഭാര്യ റഹംഖാന്‍ രംഗത്ത്. ഇമ്രാന്‍ ഖാന് വിവാഹേതര ബന്ധത്തില്‍ അഞ്ചു മക്കളുണ്ടെന്നാണ് റഹാം ഖാന്റെ വെളിപ്പെടുത്തല്‍. ‘റഹാം ഖാന്‍’ എന്ന തന്റെ ആത്മകഥയിലാണ് റഹം ഖാൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ ആത്മകഥ പുറത്തിറങ്ങിയത്.
ടെലിവിഷന്‍ അവതാരകയായ റഹാം ഖാന്‍ 2015 ജനുവരിയിലാണ് ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത്. പത്തു മാസത്തിനു ശേഷം ഒക്ടോബറില്‍ അവര്‍ വിവാഹ മോചിതയാകുകയും ചെയ്തു. ഇമ്രാന്‍ ഖാനും റഹാന്‍ ഖാനും തമ്മില്‍ 10 മാസം നീണ്ടുനിന്ന വിവാഹ ബന്ധത്തിന്റെ വിശദാംശങ്ങളും നിരവധി സ്വകാര്യ വിവരങ്ങളുമാണ് പുസ്തകത്തിലുള്ളത്. ഇമ്രാന്‍ ഖാന്റെ സ്വവര്‍ഗരതിയിലുള്ള താല്‍പര്യം അടക്കമുള്ള കാര്യങ്ങളും പുസ്തകത്തിലുണ്ട്.
Also Read: പാസ്പോർട്ട് വെരിഫിക്കേഷന് വന്ന പോലീസുദ്യോഗസ്ഥൻ കടന്ന് പിടിച്ചതായി യുവതിയുടെ പരാതി
പല സ്ത്രീകളിലായി അഞ്ച് മക്കള്‍ തനിക്കുണ്ടെന്നും അവരില്‍ മൂത്ത ആള്‍ക്ക് 34 വയസുണ്ടെന്നും ഇമ്രാന്‍ ഖാന്‍ തന്നോട് വെളിപ്പെടുത്തിയതായാണ് റഹാം ഖാന്‍ പറയുന്നത്. വിവാഹിതരായ സ്ത്രീകളിലാണ് ഇമ്രാനു കുട്ടികളുള്ളത്. സ്വന്തം കുടുംബജീവിതം തകര്‍ക്കാന്‍ അവർക്ക് താല്‍പര്യമില്ലാത്തതു കൊണ്ടാണ് ആരും വിവരം പുറത്തു പറയാത്തതെന്നും ഇമ്രാന്‍ തന്നോടു പറഞ്ഞതായി റഹം എഴുതുന്നു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ അനേകം സ്ത്രീകളുമായി ബന്ധമുണ്ട്. ഉസ്മ കര്‍ദാര്‍ ഉള്‍പ്പെടെയുള്ളവരോടു നഗ്‌നദൃശ്യങ്ങള്‍ അയയ്ക്കാന്‍ സ്ഥിരമായി ആവശ്യപ്പെടും. തന്റെ സാമീപ്യത്തില്‍പോലും അടുത്തിരിക്കാന്‍ ഉസ്മയെ നിര്‍ബന്ധിക്കാറുമുണ്ട്. പല സ്ത്രീകള്‍ക്കും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കാറുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇമ്രാന്‍ മൂന്നാം വിവാഹം ചെയ്തത്. അഞ്ചു മക്കളുടെ മാതാവും അധ്യാത്മിക പ്രഭാഷകയുമായ ബുഷറ മനേകയാണ് അറുപത്തിയഞ്ചുകാരനായ ഇമ്രാന്റെ മൂന്നാമത്തെ ഭാര്യ. ഇമ്രാന്റെ പാര്‍ട്ടിയെക്കുറിച്ചു ബുഷറ നടത്തിയ ചില പ്രവചനങ്ങള്‍ ഫലിച്ചതോടെ ഇരുവരും കൂടുതല്‍ അടുക്കുകയായിരുന്നു. ബ്രിട്ടനിലെ ഏറ്റവും ധനികരുടെ പട്ടികയിലുള്ള സര്‍ ജയിംസ് ഗോള്‍ഡ് സ്മിത്തിന്റെ മകള്‍ ജമീമ ഗോള്‍ഡ് സ്മിത്ത് ആണ് ആദ്യ ഭാര്യ. 1995 ല്‍ പാരിസില്‍ വിവാഹം. 2004ല്‍ വിവാഹമോചനം നേടി.
Also Read: കാറിന്റെ പെയിന്റ് ഇളകി; വിദ്യാർത്ഥികളെ രണ്ടു അധ്യാപകർ ചേർന്ന് തല്ലിച്ചതച്ചു
തന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റഹാം ഖാന്‍ പറയുന്നു. ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത് തനിക്ക് സംഭവിച്ച പിഴവായിരുന്നുവെന്നും ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ബോധവല്‍കരിക്കുകയെന്നതുകൂടി തന്റെ പുസ്തകത്തിന്റെ ലക്ഷ്യമാണെന്നും അവര്‍ പറയുന്നു.
Post Your Comments