ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ വിമര്‍ശിച്ച് നടത്തിയ ‘ഹിന്ദു പാക്കിസ്ഥാന്‍’ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി രംഗത്ത്. രാജ്യത്തിന്റെ ജനാധിപത്യത്തെയും ഹിന്ദുക്കളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്ഥാവനയാണ് ‘ഹിന്ദു പാക്കിസ്ഥാന്‍’ എന്ന വാക്ക് കൊണ്ട് കോണ്‍ഗ്രസ്സ് ഉദ്ദേശിച്ചതെന്നു ബി.ജെ.പി വക്താവ് സംബിത് പത്ര.
ലോകത്തിലെ ആറാമത്തെ സാമ്ബത്തിക ശക്തിയായ ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണ് ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ പ്രസ്താവനയെന്നും ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രസ്താവനകള്‍ നിര്‍ത്തണമെന്നും ഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.
Also read : തരൂരിനോട് നിയന്ത്രണം പാലിക്കണമെന്ന് കോൺഗ്രസ്, തരൂരിന് തലയ്ക്ക് സുഖമില്ലെന്ന് സുബ്രമണ്യം സ്വാമി
Post Your Comments