പലരും ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പല്ലിലെ മഞ്ഞ നിറം. എന്നാല്‍ അത് മാറാന്‍ കുറച്ച് എളുപ്പ വഴികളുണ്ട്. നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിനൊപ്പം ബേക്കിങ് സോഡപ്പൊടിയോ, ഉപ്പോ, ഹൈഡ്രജന്‍ പെറോക്സൈഡോ ചേര്‍ത്ത് തേക്കുന്നത് നല്ലതാണ്. പല്ല് തേച്ചതിനുശേഷം ചൂടുവെള്ളത്തില്‍ കഴുകുക. ഇതും പല്ല് വെളുപ്പിക്കാന്‍ ഉത്തമമായ മാര്‍ഗ്ഗമാണ്. പല്ലിലെ നിറത്തിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. ഇത് കൊണ്ട് നമുക്ക് പല്ലിലെ മഞ്ഞപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അല്പം മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങ നീരും ഉപ്പും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല വിധത്തില്‍ പല്ലിലെ മഞ്ഞ നിറത്തെ ഒരു രാത്രി കൊണ്ട് തന്നെ മാറ്റുന്നു. പല്ലിന് തിളക്കം നല്കാന് ഉത്തമമാണ് മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും.
Also Read : പല്ലിലെ നിറ വ്യത്യാസം; കാരണങ്ങൾ ഇവ
ദന്തസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പഴത്തിന്റെ തൊലി. പഴത്തിന്റെ തൊലിയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഏത് മഞ്ഞപ്പല്ലിനേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു പഴത്തൊലി. ഇതിലടങ്ങിയിട്ടുള്ള മിനറല്‍സും മഗ്നീഷ്യവും പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പല്ലിന് വെളുപ്പ് നിറം നല്‍കുന്നതിന് സഹായിക്കുന്നു. മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിച്ച് നോക്കൂ. പെട്ടെന്ന് തന്നെ നമുക്ക് പരിഹാരം കാണാം. പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പല്ല് തേക്കുന്നത് എന്തുകൊണ്ടും മഞ്ഞപ്പല്ലെന്ന പ്രശ്നത്തെ നമുക്ക ഇല്ലാതാക്കാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.
പല്ലിന് ഇടയിലെ ബാക്ടീരിയകളെ നശിപ്പിക്കാനും പല്ല് വെളുപ്പിക്കാനും വെളിച്ചെണ്ണ പ്രയോഗം സഹായിക്കും. എന്നും രാവിലെ വെളിച്ചെണ്ണ പല്ലില്‍ തേക്കുക. മാത്രമല്ല മഞ്ഞ നിറവും പല്ലിലെ പ്ലേഖും ഇല്ലാതാക്കുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്. ആര്യവേപ്പിന്റെ ഇല പണ്ട് കാലം മുതല്‍ തന്നെ ഉപയോഗിച്ച് വരുന്ന ഒന്നാണ്. ആരോഗ്യഗുണം മാത്രമല്ല ആര്യവേപ്പിനുള്ളത് മഞ്ഞപ്പല്ലിനെ വെളുപ്പിക്കുന്നതിനും ആര്യവേപ്പ് ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല ആര്യവേപ്പിന്റെ തണ്ട് കൊണ്ട് രണ്ട് നേരവും പല്ല് തേക്കൂ. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
Post Your Comments