Latest NewsIndia

വീണ്ടും ആൾക്കൂട്ട ക്രൂരത; മോഷ്​ടാവെന്ന് ആരോപിച്ച് കൊലപാതകം

ന്യൂഡല്‍ഹി: വീണ്ടും ആൾക്കൂട്ട ക്രൂരത. മോഷ്​ടാവെന്നാരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി. വ്യാഴാഴ്​ച ഉച്ചയ്ക്ക്​​ ബുരാരിയിൽ ​പൂട്ടിക്കിടന്ന വീട്ടില്‍ മോഷ്​ടിക്കാന്‍ കയറിയ രണ്ടുപേരില്‍ ഒരാളെയാണ്​ കൊലപ്പെടുത്തിയത്​​.

ബ്രിബാല്‍ എന്നയാളും സുഹൃത്തും ചേർന്ന് പ്രദേശത്ത്​ പൂട്ടികിടക്കുകയായിരുന്ന ഒരു വീട്ടില്‍ മോഷ്​ടിക്കാന്‍ കയറി. എന്നാല്‍ വീട്ടുടമ അപ്രതീക്ഷിതമായി സംഭവസ്ഥലത്തെത്തുകയും മോഷ്​ടാക്കളെ കണ്ടയു​ടനെ അലാറം മുഴക്കി നാട്ടുകാരെ അറിയിക്കുകയും ചെയ്തു.

Read also:ബൈക്ക് അപകടത്തിൽ ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു

ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും​ മേല്‍ക്കൂരയിലൂടെ ഒാടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇവരില്‍ ബ്രിബാല്‍ എന്നയാള്‍ കോണിപ്പടിയില്‍ നിന്നും താഴേയ്ക്ക്​ വീണതോടെ തടിച്ചുകൂടിയ ​ജനങ്ങൾ ഇയാളെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് നാട്ടുകാരിൽ ചിലർക്കെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button