പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽനിന്നും കാണാതായ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായ തീരുമാനവുമായി പോലീസ് രംഗത്ത്. ജെസ്‌നയെ കാണാതായിട്ട് 100 ദിവസം പിന്നിട്ടിട്ടും തെളിവുകൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് മുണ്ടക്കയത്ത് സിസിടിവി ക്യാമറയില്‍ കണ്ട ദൃശ്യത്തിലുള്ളത് ജെസ്‌നയാണെന്ന് ഉറപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്.
Read also:പോലീസിലും ക്വട്ടേഷന്‍ സംഘം; പ്രതിഫലം കാല്‍ക്കോടി രൂപ
ഈ ദൃശ്യത്തിന്റെ അവകാശം തേടി ഇതുവരെ ആരും എത്താത്തതാണ് ജെസ്‌നയെന്ന് ഉറപ്പിക്കാൻ കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. അതിനിടെ ബെംഗളൂരു വിമാനത്താവളത്തിലെ നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നത് തുടരുന്നു. വിമാനത്താവളത്തിൽ ജെസ്നയെ കണ്ടെന്ന് ഒരാള്‍ അറിയിച്ചിരുന്നു. വിമാനത്താവള രേഖകളും പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ ലഭിച്ച സൂചനകളില്‍ നിന്നും വിമാനത്താവളത്തില്‍ കണ്ടത് ജെസ്‌ന അല്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയിലായിരുന്നു ജെസ്‌നയുടേതിന് സമാന യുവതിയുടെ ദൃശ്യങ്ങല്‍ പതിഞ്ഞത്. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്നയ്ക്ക് പിന്നാലെ ഇതേ ദൃശ്യത്തില്‍ അല്‍പ്പ സമയത്തിന് ശേഷം ജെസ്നയുടെ ആണ്‍സുഹൃത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്ന മുണ്ടക്കയത്ത് എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്.
Post Your Comments