ലഖിസാറായ്: സ്കൂൾ ഹോസ്റ്റലിൽ നിന്ന് അൽത്താഴം കഴിച്ചതിന് ശേഷം നൂറോളം കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണെന്ന് റിപ്പോർട്ട്. ബിഹാറിലെ ലഖിസാറായ് ജില്ലയിലെ സർക്കാരിന്റെ കീഴിലുള്ള ജവഹർ വിദ്യാലയയിൽ ആണ് സംഭവം. വ്യാഴാഴ്ച രാത്രി അത്താഴം കഴിഞ്ഞയുടനെ തന്നെ കുട്ടികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയെന്ന് അധികൃതർ പറഞ്ഞു.
ഭക്ഷണത്തിന് ശേഷം കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ചില കുട്ടികൾക്ക് ദേഹതളർച്ചയുണ്ടാകുകയും മൂക്കിൽ നിന്നും രക്തം വരുകയും ചെയ്തതോടു കൂടി ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
Also read: ഇമ്രാന്‍ ഖാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ
എന്നാൽ ഇതിൽ പത്ത് പേരുടെ നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി സർദാർ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ മജിസ്‌ട്രേറ്റ് എസ്.കെ. ചൗധരി അറിയിച്ചു. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ സ്കൂൾ ഹോസ്റ്റലിൽ വിളമ്പുന്ന മോശം ഭക്ഷണത്തെക്കുറിച്ച് മജിസ്‌ട്രേറ്റിനോട് പരാതിപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന് ചൗധരി രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി.
Post Your Comments