Latest NewsIndia

കനത്ത നാശം വിതച്ച് പെയ്ത മഴയില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം

ഗാന്ധിനഗര്‍: കനത്ത നാശം വിതച്ച് പെയ്ത മഴയില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ നാവ്‌സാരി ജില്ലയിലാണ് മഴക്കെടുതി ഏറ്റവുമധികം ബാധിച്ചത്. ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ ഇതുവരെ 19 പേര്‍ മരിയ്ക്കുകയും 950ലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. പ്രളയം ബാധിച്ച സൗത്ത് ഗുജറാത്തിലും വഡോദരയിലും ദേശീയ ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) നാലു സംഘങ്ങള്‍ രംഗത്തുണ്ട്.

Also Read : കനത്ത മഴയില്‍ വന്‍ ദുരന്തം, നാല് മരണം, ആനച്ചാലില്‍ ഉരുള്‍പ്പൊട്ടല്‍

ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു. ഗാന്ധിനഗറില്‍ മൂന്നും അംറെലി, ജംനഗര്‍, മഹിസാഗര്‍, പലന്‍പുര്‍ എന്നിവിടങ്ങളില്‍ ഓരോ സംഘത്തെ വീതവും രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button