കോഴിക്കോട്: ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. പുതുപ്പാടി മലബാര്‍ ഫിനാന്‍സ് ഉടമയും കോടഞ്ചേരി ഇടവനക്കുന്നേല്‍ സ്വദേശിയുമായ സജി കുരുവിളയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സാരമായി പൊള്ളേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read also : ഫേസ്ബുക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപ് ഇക്കാര്യം അറിയുക
മുളകുപൊടി മുഖത്ത് വിതറിയ ശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി സംഘം രക്ഷപ്പെട്ടു. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
Post Your Comments