ലാഹോര്‍ : അഴിമതി കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫും മകള്‍ മറിയം ഷെരിഫും അറസ്റ്റില്‍. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ഇവരെ ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പാസ്പോര്‍ട്ട് പിടിച്ചെടുത്തു
Nawaz Sharif and Maryam Nawaz have been arrested. They had landed in Lahore from Abu Dhabi a short while back: SAMAA TV pic.twitter.com/3ARvQp3p3B
— ANI (@ANI) July 13, 2018
പാനമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളില്‍ ഒന്നിന് നവാസ് ഷെരിഫിന് പത്തുവര്‍ഷം കഠിന തടവിനും 80 ലക്ഷം പൗണ്ട് (72 കോടി രൂപ) പിഴയും അഴിമതിവിരുദ്ധ കോടതി നേരത്തെ വിധിച്ചിരുന്നു . മറിയത്തിന് ഏഴു വര്‍ഷം തടവും 20 ലക്ഷം പൗണ്ട് ( 18 കോടി രൂപ)പിഴയും, മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്റ്റന്‍ (റിട്ട.) മുഹമ്മദ് സഫ്ദാറിന് ഒരു വര്‍ഷം തടവും വിധിച്ചിരുന്നു.
1990 കളില്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അഴിമതിപ്പണമുപയോഗിച്ച് ഷരീഫ് ലണ്ടന്‍, പാര്‍ക് ലെനിലെ അവന്‍ഫീല്‍ഡ് ഹൗസില്‍ നാലു ഫ്ളാറ്റുകള്‍ സ്വന്തമാക്കി യെന്നാണു കേസ്.
Post Your Comments