CinemaLatest NewsKerala

ദുല്‍ഖറിനെ കാണാന്‍ വീട് വളഞ്ഞ് ആരാധികമാര്‍; മമ്മൂട്ടിയുടെ കിടിലന്‍ മറുപടിയും, വീഡിയോ വൈറൽ

മമ്മൂട്ടിയാണോ ദുല്‍ഖര്‍ സൽമാനാണോ സുന്ദരൻ എന്നത് മലയാളികൾക്ക് ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇരുവർക്കും പുരുഷന്മാരെക്കാൾ സ്ത്രീ ആരാധകര്‍ കൂടുതലാണെന്നും പലർക്കും അറിയാം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ അതിന് തെളിവാണ്.

കൊച്ചി പനമ്പിള്ളി നഗറില്‍ മമ്മുട്ടിയും ദുല്‍ഖറും താമസിക്കുന്ന വീട്ടില്‍ നിന്നുള്ളതാണ് വീഡിയോ. പ്രിയതാരങ്ങളെ ഒരു നോക്ക് കാണാന്‍ ഗേറ്റിന് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒരു കൂട്ടം ആരാധകര്‍. ആദ്യം അവർക്ക് മുമ്പിൽ എത്തിയത് സൂപ്പർ സ്റ്റാർ മമ്മൂട്ടി തന്നെയാണ്. അച്ഛനെ കണ്ടപ്പോൾ മകനെ തിരക്കാനും ആരാധകർ മറന്നില്ല.

കാറിലേക്ക് കയറുന്ന മമ്മൂട്ടിയോട് ആരാധകര്‍ ദുല്‍ഖര്‍ എവിടെയെന്ന് ചോദിച്ചു. ദുല്‍ഖര്‍ കുളിക്കുക ആണെന്നായിരുന്നു മമ്മൂട്ടി മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാലും വേണ്ടില്ല, കുളിച്ച് കഴിഞ്ഞിട്ട് കാണാമെന്നും ആരധകര്‍ പറയുന്നുണ്ട്. വീഡിയോ ഇതിനോടകം വൈറലാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button