കാബൂള്‍: തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തുപേര്‍ക്ക് ദാരുണാന്ത്യം. വടക്കുകിഴക്കന്‍ അഫ്ഗാനിലെ ഉള്‍പ്രദേശങ്ങളിലാണ് അപകടമുണ്ടായത്. പന്‍ജ്ഷീര്‍ പ്രവിശ്യയിലുള്ള മഞ്ഞുമലയിലെ തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും നൂറോളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അപകടസ്ഥലത്ത് നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
Also Read : കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ ഒരു മരണം
Post Your Comments