ന്യൂഡല്‍ഹി: സാമ്പത്തിക സ്വാതന്ത്യം നേടിയ സ്ത്രീകള്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളമുള്ള വിവിധ സ്വയംസഹായ സംഘങ്ങളിലെ ഒരു കോടിയോളം വരുന്ന വനിതകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ 9:30 മുതൽ നരേന്ദ്ര മോദി മൊബൈല്‍ ആപ്പിലൂടെയാണ് അദ്ദേഹം വനിതകളുമായി സംസാരിച്ചത്.
വനിത ശാക്തീകരണത്തിന് സ്ത്രീകള്‍ക്ക് ആദ്യം വേണ്ടത് ഒരു സാമ്പത്തിക സ്ഥിരതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവര്‍ക്ക് ഒന്നും പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല. വനിതകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുക എന്ന ഒരു കാര്യം മാത്രമാണ് ചെയ്യേണ്ടത്. സ്ത്രീകൾക്ക് ഈ സമൂഹത്തെ മാറ്റിമറിക്കാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Also Read: സൈനികനാകാൻ കഴിഞ്ഞില്ല; ഫേസ്ബുക് ലൈവിൽ യുവാവിന്റെ ആത്മഹത്യ
ഗ്രാമ പ്രദേശങ്ങളിലുള്ള സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരണം. നമ്മുടെ രാജ്യത്തുള്ള സ്ത്രീകള്‍ക്ക് ധാരാളം കഴിവുകളുണ്ട്. ആ കഴിവുകളെ അവര്‍ മനസിലാക്കണം. സാമ്പത്തിക സ്വാതന്ത്ര്യം ഒരു സ്ത്രീയെ കൂടുതല്‍ കരുത്തുള്ളവളാക്കും. ഈ സ്വാതന്ത്യം സമൂഹത്തിലെ പല അനാചാരങ്ങള്‍ക്കും എതിരെ നില്ക്കാന് അവരെ കരുത്തരാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷത്തോളം സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്നതിന് മുന്‍ഗണന നല്കി. 2.25 കോടിയോളം വരുന്ന കുടുംബങ്ങള്‍ക്കാണ് ഇത് ഗുണം ചെയ്തത്. ഇത് വരെ 45 ലക്ഷം വനിത സഹായ സംഘങ്ങളിലായി 5 കോടിയോളം വനിത അംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഈ അഞ്ചു കോടി കുടുംബങ്ങളിലെയും ഒരു അംഗം കൂടി ധനസമാഹരണം നടത്തുന്നത് ആ കുടുംബത്തിന് ഏറെ സഹായകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി, മൃഗ സംരക്ഷണ മേഖലകളിലും സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് നരേന്ദ്രമോദി പ്രത്യേകം പരാമർശിക്കുകയുണ്ടായി.
സ്വയം സഹായ സംഘങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും സാമ്പത്തികമായി ഏറെ സഹായിക്കുന്നതാണെന്നും പല വനിതകളും സംഭാഷണത്തിനിടയില്‍ സൂചിപ്പിച്ചു.
Post Your Comments