സൗദി : വൈദ്യുതി ബില്‍ കൂടാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി സൗദി വൈദ്യുതി കമ്പനി രംഗത്ത്. ഇത്തവണ സൗദിയിലെ താമസക്കാര്‍ക്ക് ലഭിച്ചത് കഴിഞ്ഞ മാസത്തേക്കാള്‍ ഇരട്ടി വെദ്യുതി ബില്ലാണ്.
ഒന്നിലധികം കുടുംബങ്ങളും ബാച്ചിലേഴ്സും താമസിക്കുന്ന ഫ്ളാറ്റുകളില്‍ രണ്ടായിരം റിയാല്‍ വരെയാണ് ബില്‍. റമദാനും ചൂടും ഒന്നിച്ചെത്തിയതോടെയുണ്ടായ ഉപഭോഗമാണ് ബില്‍ കൂട്ടിയത്.
Read Also : താലിബാനെ തോൽപ്പിച്ച ഗൗതമബുദ്ധൻ : ഏഴാം നൂറ്റാണ്ടിലെ ബുദ്ധ പ്രതിമ പൂർവ്വ സ്ഥിതിയിൽ
ഇതിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി കമ്പനി രംഗത്തെത്തിയത്. വീടുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനവും എസി പ്രവര്‍ത്തിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. എസിയുടെ ഉള്‍ഭാഗം ക്ലീന്‍ ചെയ്യണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. തെര്‍മോസ്റ്റാറ്റ് ഇതിനൊപ്പം സ്ഥാപിക്കണം. ചൂടുകാലത്ത് റൂമിനകത്തേക്ക് കാറ്റും പൊടിയും കടക്കാതിരിക്കാന്‍ പാകത്തില്‍ വിടവുകള്‍ അടക്കണം. അല്ലാത്ത പക്ഷം എസി കൂടുതലായി പ്രവര്‍ത്തിക്കും.
വെള്ളം ചൂടാക്കാനുള്ള ഹീറ്ററുകളുടെ പ്രവര്‍ത്തനം കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ട്യൂബുകളും ലൈറ്റുകളും എല്‍ഇഡിയിലേക്ക് മാറ്റുവാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്ത് ഊര്‍ജ്ജ ഉപഭോഗം കുറക്കാന്‍ ഭരണ നേതൃത്വം തീരുമാനിച്ചിരുന്നു. ഒപ്പം സാമ്പത്തിക പരിഷ്‌കരണ നടപടിയുമെടുത്തിട്ടുണ്ട്.
Post Your Comments