പാലക്കാട്: സോഷ്യല്‍ മീഡയയില്‍ അടക്കം ചിലര്‍ നടത്തുന്ന അപവാദ പ്രചാരണത്തില്‍ മനംനൊന്ത് പാലക്കാട് മങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.ജിന്‍സി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ജിന്‍സിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന ജിന്‍സി എയര്‍ ഇഞ്ചക്ഷന്‍ ചെയ്‌താണ് മരിക്കാന്‍ ശ്രമിച്ചത്.
മങ്കര പഞ്ചായത്തിലെ കാമകേളികള്‍ എന്ന തലക്കെട്ടില്‍ ആരുടേതാണെന്ന് വ്യക്തമാക്കാത്ത തരത്തിലുള്ള ഒരു നോട്ടീസ് കഴിഞ്ഞ ദിവസം രാത്രി പൂലോടി വാര്‍ഡിലെ വീടുകളില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ വഴിയും അപവാദ പ്രചാരണങ്ങള്‍ നടന്നു. ഇത് സംബന്ധിച്ച് ജിന്‍സി ഇന്ന് മങ്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മങ്കര പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരനൊപ്പം സി.പി.എം അംഗമായ ജിന്‍സിയെ കണ്ടെന്നും ഇത് പാര്‍ട്ടിക്ക് അലങ്കാരമാണെന്നുമുള്ള തരത്തിലാണ് നോട്ടീസ് പ്രചരിച്ചത്. പിന്നാലെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജിന്‍സിയുടെ ഭര്‍ത്താവ് ഇതേപ്പറ്റി ചോദിച്ചുവെന്നും ഇതില്‍ മനംനൊന്താണ് അവര്‍ ആത്മഹത്യാ ശ്രമം നടത്തിയതെന്നുമാണ് വിവരം.
Post Your Comments