ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ആദ്യ സിഖ് പോലീസ് ഓഫീസറെ മര്‍ദിച്ച് വീട്ടില്‍നിന്നു പുറത്താക്കിയതിയതിൽ പ്രതിഷേധവുമായി ഇന്ത്യ. മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നത് ഇത് ആദ്യമല്ലെന്നും സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരുമായുള്ള വസ്തു തര്‍ക്കത്തിനൊടുവില്‍ ലാഹോറിലെ വീട്ടില്‍നിന്നു തന്നെയും ഭാര്യയെയും കുട്ടികളെയും ഇറക്കിവിടുകയായിരുന്നെന്നാണ് ഗുലാബ് സിംഗ് വ്യക്തമാക്കിയത്.
ഇവാക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ്(ഇടിപിബി) ആണ് തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും തന്റെ ടര്ബന് അഴിച്ചുമാറ്റി മുടി അഴിച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്നും ഗുലാബ് പറയുകയുണ്ടായി. 1947 മുതല്‍ ഗുലാബിന്റെ കുടുംബം ഈ വീട്ടിലാണു താമസിക്കുന്നത്.
Post Your Comments