Latest NewsInternational

കൊതുക് ശല്യം കുറയ്ക്കാൻ പുതിയ മാർഗവുമായി ശാസ്ത്രജ്ഞര്‍

സിഡ്‌നി: കൊതുക് ശല്യം കുറയ്ക്കാൻ പുതിയ മാർഗവുമായി ശാസ്ത്രജ്ഞര്‍. ശാസ്ത്രീയമായി കൊതുക് ശല്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍. ഓസ്‌ട്രേലിയയിലെ സിഎസ്‌ഐആര്‍ഒയും ജയിംസ് കുക്ക് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് പ്രതിരോധിക്കുന്നതിനുള്ള പുതിയ രീതി കണ്ടെത്തിയത്. കൊതുകുകളിൽ വന്ധ്യംകരണം നടത്തുകയാണ് ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തം.

പ്രത്യുല്‍പാദനശേഷി നശിപ്പിക്കുന്ന വോല്‍ബാച്ചി എന്ന ബാക്ടീരിയ ലബോറട്ടറികളില്‍ വളര്‍ത്തുന്ന ആണ്‍കൊതുകുകളിലൂടെ കടത്തിയാണ് വന്ധ്യംകരണം നടത്തുന്നത്. ഇത്തരം കൊതുകുകളെ ഡങ്കി അടക്കമുള്ള രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ ധാരളമായുള്ള സ്ഥലത്തേക്ക് തുറന്നുവിടുകയുമാണ് ചെയ്യുന്നത്. ഇവ പെണ്‍കൊതുകുകളുമായി ഇണചേര്‍ന്നാല്‍ മുട്ടകള്‍ വിരിയില്ല. ഇത്തരത്തില്‍ കൊതുകുകളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

Read also:ത​ട്ടി​ക്കൊ​ട്ടു​പോ​യ ഏ​ഴ് വ​യ​സു​കാ​ര​നെ വെ​ട്ടി​നു​റു​ക്കി​യ നി​ല​യി​ല്‍ കണ്ടെത്തി

ആദ്യഘട്ടം എന്ന നിലയില്‍ 20 ദശലക്ഷം കൊതുകുകളെയാണ് ഇത്തരത്തില്‍ ബാക്ടീരിയ കടത്തിയശേഷം തുറന്നുവിട്ടിരിക്കുന്നത്. ജയിംസ് കുക്ക് സര്‍വകലാശാല ക്വീന്‍സ് ലാന്‍ഡിലെ ഇന്നിസ്‌ഫെയല്‍ പട്ടണത്തിലാണ് ഇത്തരത്തില്‍ ആദ്യ പരീക്ഷണം നടത്തിയിരിക്കുന്നത്. നിരവധി കൊതുകുകളില്‍ ഒരേസമയം ബാക്ടീരിയ കടത്തിവിടുകയാണ് ചെയ്യുന്നത്.

1950മുതല്‍ ഇത്തരത്തില്‍ വന്ധ്യംകരണം എന്ന ആശയം ഉദിച്ചിരുന്നെങ്കിലും അത് ഈഡിസ് ഈജിപ്തി അടക്കമുള്ള കൊതുകുകളില്‍ ഫലപ്രദമായിരുന്നില്ല. ഇതില്‍ നിന്നും നിരവധി പഠനത്തിന് ശേഷമാണ് ഇപ്പോഴത്തെ പരീക്ഷണം നടത്തുന്നത് എന്ന് ജയിംസ് കുക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ കിയാറാന്‍ സ്റ്റാന്‍ടോണ്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button