KeralaLatest News

മൂലമറ്റത്ത് ഉരുള്‍ പൊട്ടല്‍

മൂലമറ്റം: മൂലമറ്റം ഇലപ്പള്ളിക്ക് സമീപം ഉരുള്‍ പൊട്ടി. സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരുക്കോ സംഭവിച്ചിട്ടില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂലമറ്റം-വാഗമണ്‍ റോഡില്‍ മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. മാത്രമല്ല മേത്താനം റോഡ് ഒലിച്ച് പോവുകയും ചെയ്തു. ഇനന്‌ലെ പുലര്‍ച്ചെ നാല്മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

READ ALSO: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉരുള്‍പൊട്ടലിനും സാദ്ധ്യത; ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

സംഭവത്തെ തുടര്‍ന്ന മൂന്നര ഏക്കറിലെ കൃഷി നശിച്ചു. റബര്‍, കുരുമുളക്, കൊക്കോ, വാഴ, പൈനാപ്പിള്‍ തുടങ്ങിയ കൃഷി ദേഹണ്ഡങ്ങള്‍ നശിക്കുകയും റോഡ് പൂര്‍ണ്ണമായി നശിക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ ആശങ്കയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button