കുറവിലങ്ങാട്: പതിമൂന്ന് തവണ പീഡിപ്പിച്ചിട്ടും ബിഷപ്പിനെക്കുറിച്ച് പരാതി നൽകാത്തതെന്താണെന്ന് വ്യക്തമാക്കി പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി രംഗത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തെക്കുറിച്ച് സഹോദരി വ്യക്തമാക്കിയിരിക്കുന്നത്. പീഡന വിവരം പുറത്തു പറയുമെന്ന് ജലന്ധര്‍ ബിഷപ്പിന് സംശയം തോന്നിയിരുന്നെങ്കില്‍ തന്‍റെ ചേച്ചി ഇപ്പോള്‍ മറ്റൊരു അഭയ ആകുമായിരുന്നുവെന്നും ബിഷപ്പ് തന്‍റെ സഹോദരിയെ കൊന്നുകളയുമായിരുന്നുവെന്നും കന്യാസ്ത്രീയുടെ സഹോദരി പറയുകയുണ്ടായി.
Read Also: ബിഷപ്പിന്റെ ചെയ്തികള്‍ ക്രൂരം, സ്വന്തം അശ്ലീല വിഡിയോ വരെ അയച്ചു തന്നെന്ന് കന്യാസ്ത്രീ
പീഡനം വിവരം പുറത്തുപറഞ്ഞാല്‍ വെച്ചേക്കില്ലെന്ന് ബിഷപ്പ് മുന്‍പ് സഹോദരിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തന്‍റെ ചേച്ചിക്ക് വലിയ ധൈര്യമില്ലാത്തതിനാൽ ആ ഭീഷണിയെ അതിജീവിക്കാന്‍ അന്ന് അവള്‍ക്ക് ധൈര്യമില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.
Post Your Comments