കോട്ടയം: അശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫോണിലൂടെ അച്ചിരുന്നുവെന്ന് കന്യാസ്ത്രീയുടം രഹസ്യ മൊഴി. ചങ്ങനാശേരി മജിസ്ട്രേറ്റിനു നല്കിയ മൊഴിയാണ് പുറത്തായിരിക്കുന്നത്. അതി ക്രൂരമായ പീഡനത്തിന്റെ വിവരങ്ങളാണ് 208 പേജുള്ള രഹസ്യ മൊഴിയിലുള്ളത്.
read also: ജലന്ദര്‍ ബിഷപ്പിനെ കുരുക്കി കന്യാസ്ത്രീയുടെ വൈദ്യപരിശോധനാ ഫലം
രഹസ്യ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍: ‘ബിഷപ്പ് രണ്ടുവര്‍ഷം തുടര്‍ച്ചയായി പിന്തുടര്ന്ന് പീഡിപ്പിച്ചു. തന്നോട് വ്യക്തിവൈരാഗ്യത്തോടെയാണ് പെരുമാറിയത്. പല തവണ ബിഷപ്പ് ഫോണില്‍ വിളിച്ച് ലൈംഗിക താത്പര്യം വ്യക്തമാക്കിയിരുന്നു. താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും, ഫോണില്‍ അശ്ളീല സന്ദേശങ്ങളും ബിഷപ്പിന്റെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചു നല്കി. എന്നാല്‍, ഇത് ആദ്യമൊന്നും ഗൗരവമായി എടുത്തില്ല. ഇതിനിടെ തന്നെ ളോഹ ഇസ്തിരിയിട്ടു നല്‍കാനെന്ന പേരില്‍ മുറിയിലേയ്ക്കു വിളിച്ചു വരുത്തി ബിഷപ്പ് പീഡിപ്പിക്കുകയായിരുന്നു.
ബിഷപ്പ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. പീഡനം തുടര്‍ന്നതോടെ സഭയിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്കി. എന്നാല്‍, എല്ലാവരും തന്നെ പുച്ഛിക്കുകയും പരിഹസിക്കുകയുമായിരുന്നു. തുടര്‍ന്ന് മറ്റേതെങ്കിലും ഇടവകയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു. അതോടെ ബിഷപ്പ് തനിക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചു. അച്ചടക്ക ലംഘനത്തിന്റെ പേര് പറഞ്ഞ് നടപടിയെടുത്തു. പല തവണ ദ്രോഹിച്ചു. കുറവിലങ്ങാട്ടെ ആശ്രമത്തിലേയ്ക്കു മാറ്റം ചോദിച്ചു വാങ്ങി. എന്നാല്‍, ഇവിടെയെത്തിയും ബിഷപ്പ് പീഡിപ്പിച്ചതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ ഗതികെട്ടാണ് പരാതി നല്‍കിയത്”.
രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് അയക്കും. ഇതിന് ശേഷമാവും അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് കടക്കുക.
Post Your Comments