അമ്പലപ്പുഴ ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പതക്കം മോഷണം പോയ സംഭവത്തില്‍ പിടിയിലായതു യഥാര്‍ഥ കുറ്റവാളിയല്ലെന്ന് ഗുരുതര ആരോപണവുമായി അമ്പലപ്പുഴ കര്‍മ്മ സമിതി .
അറസ്റ്റ് ചെയ്ത കാളിയപ്പന് വിശ്വനാഥനെ നുണ പരിശോധനയ്ക്കു വിധേയമാക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു . യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് അന്വേഷണസംഘം നടത്തുന്നതെന്നും കര്‍മ്മ സമിതി കുറ്റപ്പെടുത്തി
കോടികള്‍ വിലമതിക്കുന്ന പതക്കം മോഷണം പോയി പതിഞ്ച് മാസം പിന്നിടുമ്പോഴും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിയുന്നില്ല.
Read Also : അഭിമന്യു കൊലക്കേസില്‍ അറസ്റ്റിലായവര്‍ തങ്ങളുടെ ആളുകളല്ലെന്ന വാദവുമായി എസ്ഡിപിഐ
അന്വേഷണത്തിന്റെ ഭാഗമായി നിരവധി തവണ ചോദ്യം ചെയ്തു വിട്ട അയച്ച ആളെയാണ് ഇപ്പോള്‍ പ്രതി ആക്കിയിരിക്കുന്നത് .ക്ഷേത്രത്തിനു ഉള്ളില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയ പതക്കം എങ്ങനെ പുറത്തെത്തി എന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ലെന്നും കര്‍മ്മ സമിതി ചൂണ്ടി കാട്ടുന്നു
Post Your Comments