Latest NewsKerala

അ​ഭി​മ​ന്യു​ വധകേസ് ; പ്രതികൾ ഇന്ന് കോടതിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ലെ വിദ്യാർത്ഥി അ​ഭി​മ​ന്യുവിന്റെ കൊലപാതകത്തിലെ പ്രതികളായ മൂന്നുപേരെ ഇന്ന് കോടതിയിൽ ഹാ​ജ​രാ​ക്കും. ചോ​ദ്യം ചെ​യ്യ​ലി​ന്​ പൊ​ലീ​സ്​ ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ കോ​ട്ട​യം കങ്ങഴ പ​ത്ത​നാ​ട്​ ചി​റ​ക്ക​ല്‍ വീ​ട്ടി​ല്‍ ബി​ലാ​ല്‍ സ​ജി (19), പ​ത്ത​നം​തി​ട്ട കോ​ട്ട​ങ്ക​ല്‍ ന​ര​ക​ത്തി​നം​കു​ഴി വീ​ട്ടി​ല്‍ ഫാ​റൂ​ഖ്​ അ​മാ​നി (19), പ​ള്ളു​രു​ത്തി പു​തി​യ​ണ്ടി​ല്‍ വീ​ട്ടി​ല്‍ റി​യാ​സ്​ ഹു​സൈ​ന്‍ (37)എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തിയിൽ ഹാ​ജ​രാ​ക്കു​ന്ന​ത്.

Read also:ജസ്‌നയെ വിമാനത്താവളം ഉൾപ്പെടെ മൂന്നിടങ്ങളിൽ കണ്ടതായി സാക്ഷി മൊഴി

ഇ​വ​രെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11.30 വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ്​ കോ​ട​തി ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്ന​ത്. ഇൗ ​സ​മ​യ​പ​രി​ധി ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ​രെ കോടതിയില്‍ ഹാ​ജ​രാ​ക്കു​ന്ന​ത്. കേ​സി​ല്‍ഇ​തു​വ​രെ ഏ​ഴ്​ പ്ര​തി​ക​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍, ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​ധാ​ന പ്ര​തി​ക​ളെ​ല്ലാം ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. അ​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ കേ​സി​ലെ 18 ഉം 19 ​ഉം പ്ര​തി​ക​ളാ​യ മ​ട്ടാ​ഞ്ചേ​രി ജ്യൂ ​ടൗ​ണ്‍ ക​ല്ല​റ​ക്ക​പ്പ​റ​മ്ബി​ല്‍ ന​വാ​സ്​ (39), പ​ന​യ​പ്പി​ള്ളി തേ​വ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ ജി​ഫ്രി​ന്‍ (27) എ​ന്നി​വ​രെ കോ​ട​തി ഇൗ​മാ​സം 21വ​രെ റി​മാ​ന്‍​ഡ്​​ ചെ​യ്​​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button