ലക്നൗ : തട്ടിക്കൊട്ടുപോയ ഏഴ് വയസുകാരനെ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഷാംലിയിലാണ് സംഭവം. ഷാംലിയിലെ അദര്‍ശ് മാണ്ഡി പോലീസ് സ്റ്റേഷന്റെ സമീപത്തുനിന്ന് ബുധനാഴ്ചയാണ് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്.
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന സമീറിനെ ചൊവ്വാഴ്ചയാണ് കാണാതായത്. തുടർന്ന് കുട്ടിയുടെ മാതാപിതാകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സമീറിനായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read also:കുമ്പസാര പീഡനക്കേസ്; ഒന്നും നാലും പ്രതികള്‍ കീഴടങ്ങില്ലെന്ന് അഭിഭാഷകന്
കൈയും കാലും നാവും വെട്ടിനുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്പി ദിനേഷ് കുമാര്‍ പറഞ്ഞു. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്കു വിട്ടുനൽകും.
Post Your Comments