Latest NewsIndia

ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ടെക്കിക്ക് വധശിക്ഷ

ചെന്നൈ: ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ടെക്കിക്ക് കോടതി വധശിക്ഷ വിധിച്ചു. ചെങ്കല്‍പേട്ട് കോടതി ധാശ്വന്തിന് വിധിച്ച മരണശിക്ഷയ്‌ക്കെതിരെ പ്രതി സമര്‍പ്പിച്ച അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു. പ്രതിയുടെ വധശിക്ഷ കോടതി ശരിവെച്ചു.

ALSO READ: ഉറങ്ങി കിടന്ന ഏഴ് വയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ

കേസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതി അപ്പീല്‍ നല്‍കിയത്.
7 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നവന് ദയ വേണ്ടന്നും കോടതി നിരീക്ഷിച്ചു. 2017 ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. സ്വന്തം അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button