KeralaLatest News

ജി.എന്‍.പി.സി ഡിലീറ്റ് ചെയ്യുമോ? ഫേസ്ബുക്ക്‌ പോലീസിന് നല്‍കിയ മറുപടി ഇങ്ങനെ

തിരുവനന്തപുരം : മദ്യപാനികളുടെ ഫേസ്ബുക്ക് കൂട്ടായ്‌മയായ ജി.എന്‍.പി.സി നിരോധിക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. ജി.എന്‍.പി.സി ഡിലീറ്റ് ചെയ്യാനുള്ള പോലീസിന്റെ നിർദ്ദേശം ഫേസ്ബുക്ക് നിഷേധിച്ചു. ഗ്രൂപ്പ് നിരാധിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കത്ത് നല്‍കിയെങ്കിലും ബ്ലോക്ക് ചെയ്യാനാവില്ലെന്ന് ഫേസ്ബുക്ക് മറുപടി നല്‍കി.

ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയുമെന്ന കൂട്ടായ്മക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ഫേസ്ബുക്ക് പേജ് ഒന്നടങ്കം ബ്ലോക്ക് ചെയ്യാനുള്ള ശ്രമം പോലീസ് നടത്തിയത്. ബാലനീതി നിയമം ലംഘിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ വിവരിച്ച് ഫേസ്ബുക്കിന് പോലീസ് കത്തയച്ചു. എന്നാല്‍ പതിനെട്ട് ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒറ്റപ്പരാതിയുടെ പേരില്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്നാണ് ഫേസ്ബുക്ക് നൽകിയ മറുപടി.

Read also:തലസ്ഥാനത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

അതേസമയം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിലുടന്‍ പ്രധാന അഡ്മിനെ അറസ്റ്റ് ചെയ്യാനാണ് പോ ലീസിന്റെ തീരുമാനം.പ്രധാന അഡ്മിനായ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഒളിവിലാണെന്ന് കുരുതുന്ന അജിത് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാൽ അഡ്മിന് പിന്തുണ അറിയിച്ചും ജി.എന്‍.പി.സി കൂട്ടായ്മയില്‍ സന്ദേശങ്ങള്‍ സജീവമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button