മിയാമി: വിമാനത്താവളത്തിൽ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം. ഹാര്‍ഡ് ഡ്രൈവിനുള്ളിലാണ് പാമ്പിനെ ഒളിപ്പിച്ച്. ഞായറാഴ്ച്ച മിയാമി അന്താരാഷ് ട്ര വിമാനത്താവളത്തിൽനിന്ന് ബാര്‍ബഡോസിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് പാമ്പിനെ കടത്താന്‍ ശ്രമിച്ചത്.
ലഗേജുകള്‍ പരിശോധിക്കുന്നതിനിടെ അസ്വാഭാവികമായതെന്തോ ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് ബോംബ് സ്ക്വാഡിനെ വിളിച്ചുവരുത്തി വിശദമായ പരിശോധന നടത്തിയത്. തുടർന്ന് ലഗേജിൽ മലമ്പാമ്പ് തന്നെയെന്ന് സ്ഥിരീകരിച്ചു.
Read also:വിദ്യാര്‍ഥികളെ പൂട്ടിയിട്ട് പ്രതികാരം ചെയ്ത് സ്കൂള്‍ അധികൃതര്‍
ജീവനോടെ തന്നെ കാണപ്പെട്ട പാമ്പിനെ അതിവിദഗ്ധമായാണ് യുവാവ് കെട്ടിപ്പൂട്ടി കടത്താന്‍ ശ്രമിച്ചത്. യുഎസിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് സര്‍വീസ് വിഭാഗം മലമ്പാമ്പിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. യുവാവിനെതിരെ പിഴയൊടുക്കി. അതേസമയം യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല.
Post Your Comments