Latest NewsIndia

വിദ്യാര്‍ഥികളെ പൂട്ടിയിട്ട് പ്രതികാരം ചെയ്ത് സ്‌കൂള്‍ അധികൃതര്‍

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ പൂട്ടിയിട്ട് പ്രതികാരം ചെയ്ത് സ്‌കൂള്‍ അധികൃതര്‍. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം. ഫീസ് അടച്ചില്ലെന്ന കാരണത്തിൽ കെ. ജി ക്ലാസുകളിലെ വിദ്യാര്‍ഥികളോടാണ് സ്കൂളുകാർ ഇത്തരത്തിൽ ഒരു ക്രൂരത ചെയ്തത്.

രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടര വരെ സ്‌കൂളിലെ ബേസ്‌മെന്റില്‍ വിദ്യാര്‍ഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. കനത്ത ചൂടിൽ വെള്ളം പോലും നൽകാതെയാണ് കുട്ടികളെ പൂട്ടിയിട്ടത്. കൂട്ടത്തിൽ ഫീസടച്ച ഒരു കുട്ടിയേയും പൂട്ടിയിട്ടു.

Read also:ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി

മകളെ ശിക്ഷിച്ചത് രക്ഷിതാവ് ചോദ്യം ചെയ്തിട്ടും ഫീസ് അടച്ചതിന്റെ രേഖകള്‍ കാണിച്ചിട്ടും പ്രിന്‍സിപ്പാള്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ല.വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന്‌ പോലീസ് അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button