Latest NewsKerala

യുവമോര്‍ച്ച നഗരസഭ മാര്‍ച്ചില്‍ പോലീസ് ലാത്തിചാര്‍ജ്

നെയ്യാറ്റിന്‍കര: യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്. നെയ്യാറ്റിന്‍കര ആലുംമൂട്ടിലെ സ്വകാര്യ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് നഗരസഭ ഭരണകൂടം കോഴവാങ്ങിയെന്നും നഗരസഭ ഭരണകൂടം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭയിലെക്ക് നടത്തിയ മാര്‍ച്ചിന് നേരെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്.

read also: രാജ്യവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറയണം; അബ്ദുള്‍ വഹാബ് എംപിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

മാര്‍ച്ച് ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ: എസ്.സുരേഷ് ഉദ്ഘടനം ചെയതു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് നാളെ നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. സംഭവത്തില്‍ യുവമോര്‍ച്ച ബിജെപി നേതാക്കള്‍ക്ക് പരുക്ക് പറ്റി. പരുക്ക് പറ്റിയവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button