കണ്ണൂർ: യുവമോർച്ചക്കെതിരായ പി ജയരാജന്റെ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പ്രസംഗത്തിൽ ആരൊക്കെ എന്തൊക്കെ തമാശകൾ പറയുന്നുണ്ടെന്നും യുവ മോർച്ച എന്നതിലെ മോർച്ച എന്ന പദം മോർച്ചറിയുമായി സാമ്യമുള്ളതിനാ ഇനി അവർ ഉപേക്ഷിക്കുമോ എന്നും ഇപി ജയരാജൻ ചോദിച്ചു. യുവമോർച്ചക്കാർ ഇങ്ങനെ ആളെക്കൊല്ലാൻ വന്നാൽ ഇനി അവർ മോർച്ചറിയിലാകും എന്ന് പി ജയരാജൻ പ്രാസഭംഗിയിൽ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീക്കർ എഎൻ ഷംസീറിന് പിന്തുണയുമായി ഷംസീർ തെറ്റായി ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും സംഘ്പരിവാറിന്റെ മുസ്ലീം വിരുദ്ധമനോഭാവമാണ് അവർ പ്രകടമാക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. ജനങ്ങളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങളും അനാചരങ്ങളെയും സംബന്ധിച്ചാണ് ഷംസീർ പറഞ്ഞതെന്നും അല്ലാതെ ഒരുമതവിഭാഗത്തെയും അവഹേളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെയിൽ സ്ട്രൈക്ക്: ഇൻഡിഗോ എയർലൈൻസിന് ലക്ഷങ്ങൾ പിഴയിട്ട് ഡിജിസിഎ
‘ഷംസീർ ഒരു മുസ്ലിമാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. അതിലൂടെ അദ്ദേഹത്തെയും അവരുടെ നേട്ടങ്ങളെയും നിഷ്ക്രിയമാക്കാമെന്നാണ് സംഘ് പരിവാർ കരുതുന്നത്. സ്പീക്കർ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന ഷംസീർ പ്രാപ്തനായ ഒരു നിയമജ്ഞൻ എന്നനിലയിൽ തന്നെ പേരെടുക്കാൻ ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചയാളാണ്. അദ്ദേഹം ഒരു വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളാണ് ക്ലാസെടുത്തത്,’ ഇപി ജയരാജൻ പറഞ്ഞു
Post Your Comments