തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന സിപിഎം നേതാവ് പി ജയരാജന്റെ ഭീഷണി അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായി യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ. സിപിഎം നേതാക്കളുടെ കൊലവിളി ഒരുപാട് കണ്ട സംഘടനയാണ് യുവമോർച്ചയെന്നും പ്രഫുൽകൃഷ്ണൻ വ്യക്തമാക്കി.
‘ഭരണസ്വാധീനം പോലുമില്ലാതെ എല്ലാ വെല്ലുവിളിയെയും കേരളത്തിന്റെ മണ്ണിൽ അതിജീവിച്ച യുവജന പ്രസ്ഥാനമാണ് യുവമോർച്ചയെന്ന് ജയരാജൻ മറക്കണ്ട. മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണ്. സിപിഎമ്മിൽ ഓട്ടക്കാലണ വിലപോലുമില്ലാത്ത ജയരാജൻ സഖാക്കളുടെ കയ്യടി കിട്ടാനും ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനുമാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്,’ പ്രഫുൽകൃഷ്ണൻ പറഞ്ഞു.
ഭര്‍ത്താവ് നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ അഫ്‌സാന: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു
കൊലവിളി പരാമർശം നടത്തിയ പി ജയരാജനെതിരെ കേസെടുക്കാൻ പൊലീസ് തയാറാകണമെന്നും ഷംസീറിനെതിരായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുമെന്നും പ്രഫുൽകൃഷ്ണൻ പറഞ്ഞു.
Post Your Comments