ജിയോ, എയര്‍ടെല്‍ എന്നിവയ്‌ക്കെതിരെ ശക്തമായ മത്സരം ലക്ഷ്യമിട്ട് തകർപ്പൻ ബ്രോഡ്ബാന്‍ഡ് ഓഫറുകൾ അവതരിപ്പിച്ച് വൊഡാഫോണ്‍ യു. 250 എംബിപിഎസ്, 200 എംബിപിഎസ് പ്ലാനുകളാണ് അവതരിപ്പിച്ചത്. 2499 രൂപക്ക് 1.5 ടിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും. പരിധി കഴിഞ്ഞാൽ 4 എംബിപിഎസ് വേഗത്തിൽ തുടർന്നും സൗജന്യമായി നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം. ഇതോടൊപ്പം തന്നെ 7497 രൂപയ്ക്ക് 50 എംബിപിഎസ് ഉള്ള മറ്റൊരു പ്ലാന്‍ കമ്പനി അവതരിപ്പിച്ചു. ഈ പ്ലാന്‍ പ്രകാരം 90 ദിവസത്തേക്ക് 5 ടിബി ഡാറ്റയായിരിക്കും ലഭിക്കുക. പരിധി കഴിഞ്ഞ ശേഷം മേൽപറഞ്ഞ പോലെ 4 എംബിപിഎസ് വേഗതയിൽ സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാം.
1999 രൂപയുടെ പ്ലാനിൽ 200 എംബിപിഎസ് വേഗതയിൽ 1.2 ടിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കുമ്പോൾ 5997 രൂപയുടെ പ്ലാനിൽ 4.1 ടിബി ഡാറ്റ 200 എംബിപിഎസ് വേഗതയിൽ ലഭിക്കും. നിലവിൽ കോയമ്ബത്തൂര്‍ മാത്രം ലഭ്യമാക്കിയ ഈ പ്ലാനുകൾ ഉടന്‍ തന്നെ മറ്റു സ്ഥലങ്ങളിലേക്കും എത്തുമെന്നാണ് വിവരം.
Also read : ജി.എന്‍.പി.സി ഡിലീറ്റ് ചെയ്യുമോ? ഫേസ്ബുക്ക് പോലീസിന് നല്‍കിയ മറുപടി ഇങ്ങനെ
Post Your Comments