തൃശ്ശൂര്‍: ഇനിമുതൽ ആദായനികുതി കണക്ക് സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നടപടി. ഇത്തരക്കാർക്ക് തടവുശിക്ഷ നൽകുമെന്ന് കാണിച്ച് ആദായനികുതി വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറക്കി. ശമ്പളക്കാർ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതിയായ ജൂലായ് 31 അടുത്തതോടെയാണ് സര്‍ക്കുലര്‍ ഇറങ്ങിയത്.
റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴയും ഏഴുവര്‍ഷം വരെ തടവും കിട്ടുമെന്നാണ് മുന്നറിയിപ്പ്. കാലതാമസത്തിന് 10,000 രൂപയും അതിന് പുറമേ 5,000 രൂപയും പിഴയീടാക്കും. റിട്ടേണ്‍ സമര്‍പ്പിക്കാത്തതായി കണക്കാക്കി മൂന്നുമുതല്‍ ഏഴുവര്‍ഷം വരെ തടവ് ശിക്ഷ കിട്ടുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആദായ നികുതി വകുപ്പ് ചെന്നൈ മേഖലാ കേന്ദ്രം പ്രിന്‍സിപ്പല്‍ കമ്മിഷണറുടേതാണ് സര്‍ക്കുലര്‍.
Read also:വിമാനത്താവളത്തിൽ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം
ചെന്നൈ നഗരത്തിലെ 50 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നികുതി റിട്ടേണ്‍ നല്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയത്. റിട്ടേണില്‍ ശമ്പളത്തിന് പുറമേ മറ്റ് വരുമാനമുണ്ടെങ്കില്‍ അത് കാണിക്കണമെന്നും നിര്‍ദേശിക്കുന്നു. ഇത് മറച്ചുവെച്ചാലും പിഴയും തടവും ലഭിക്കും. സഹകരണസ്ഥാപനങ്ങളില്‍നിന്ന് കിട്ടുന്ന വരുമാനം കാണിക്കണമെന്നും പ്രത്യേകം പറയുന്നു.
Post Your Comments