ന്യൂഡല്‍ഹി: അതിവേഗ ലാൻഡ് ലൈൻ കണക്ഷനുമായി ജിയോ ജിഗാ ഫൈബർ എത്തുന്നതിനു മുമ്പ് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കൂടുതൽ ബ്രോഡ് ബ്രാൻഡ് പ്ലാനുകളുമായി ബി.എസ്.എൻ.എൽ രംഗത്ത്. പുതിയ കണക്ഷൻ എടുക്കുന്നവർക്ക് ബ്രോഡ്ബാൻഡ് സേവത്തിന്റെ പ്രചാരണത്തിനായി നാലു പ്ലാനുകള്‍ പ്രഖ്യാപിച്ചു. 99 ,199 ,299 ,491 രൂപ മാസ വാടകയുള്ള പ്ലാനുകളാണിത്. എല്ലാ പ്ലാനുകളിലും രാജ്യത്ത് എവിടെയും പരിധിയില്ലാതെ വിളിക്കാൻ സാധിക്കും.99 രൂപയ്ക്ക് 1.5 ജിബി ദിവസേന ലഭിക്കും. 199 ന് 5 ജിബി 299 നു 10 ജിബി 491 ന് 20 ജിബി ഡേറ്റയും ഒരു ദിവസം ലഭിക്കും.ഫൈബർ ടു ദ് ഹോം( എഫ് ടി ടി എച്ച് ) സേവനം ഉപയോഗിക്കുന്നവർക്കായി രണ്ടു പുതിയ പ്ലാനുകളും അവതരിപ്പിക്കുന്നു.
Read also:രാജ്യാന്തര വിപണിയിൽ എണ്ണവില കുറയ്ക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി
777 രൂപയുടെ പ്ലാനിൽ 50 എം ബി പി എസ് വേഗത്തിൽ 500 ജിബി ഒരു മാസം ഉപയോഗിക്കാം. 1277 രൂപയുടെ ഫൈബ്രോ പ്ലാനിൽ 100 എം ബി പി എസ് വേഗത്തിൽ 750 ജിബി ഡേറ്റ ഒരു മാസം ഉപയോഗിക്കാം. എഫ് ടി ടി എച്ച് പ്ലാനുകളിൽ അടിമുടി മാറ്റം വരുത്താനും ബി.എസ്.എൻ.എൽ പദ്ധതിയിട്ടു. പ്ലാനുകളിലൂടെ ഡേറ്റയുടെ മാസ ഉപയോഗം മൂന്നുമുതൽ 10 ടി ബി വരെ ഉയർത്തണമെന്നു സർക്കിൾ ഓഫീസുകൾ ശുപാർശ ചെയ്തു.
ഒരാഴ്ചയ്ക്കകം ഇതിൽ തീരുമാനം ഉണ്ടാകും. ഫൈബർ കേബിളുകൾ എത്താത്ത സ്ഥലങ്ങളിൽ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴി എഫ് ടി ടി എച്ച് കണക്ഷൻ നൽകാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു.
Post Your Comments