Latest NewsInternational

രാജ്യാന്തര വിപണിയിൽ എണ്ണവില കുറയ്ക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി

ദോഹ: രാജ്യാന്തര വിപണിയിൽ എണ്ണവില കുറയ്ക്കാനുള്ള യുഎസ് നീക്കങ്ങൾക്ക് തിരിച്ചടി. ബ്രെന്റ് ക്രൂഡ് വില ഇന്നലെ ഒരു ഡോളറിലേറെ ഉയർന്ന് 79.51 ഡോളർ വരെ എത്തി. എണ്ണലഭ്യതയിലുണ്ടായ കുറവാണു കാരണമായത്. ഈ മാസം ഒപെക് രാജ്യങ്ങളും റഷ്യയും എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതു വിപണിയിൽ പ്രതിഫലിച്ചില്ല.തൊഴിലാളി സമരം മൂലം നോർവേ ഒരു എണ്ണപ്പാടത്തിലെ ഉൽപാദനം നിർത്തിവച്ചതും ലിബിയയിലെ ഉൽപാദനം പകുതിയായി കുറഞ്ഞതുമാണു രാജ്യാന്തര വിപണിയിലെ എണ്ണലഭ്യതയിൽ വലിയ ഇടിവുണ്ടാക്കിയത്.

ALSO READ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരങ്ങളിലേയ്ക്ക്

ലിബിയയിൽ 12.8 ലക്ഷം ബാരൽ പ്രതിദിന ഉൽപാദനം നടന്നിരുന്നത് 5.27 ലക്ഷം ബാരലായി കുറഞ്ഞു. എണ്ണലഭ്യതയിലുള്ള കുറവ് നികത്താൻ തക്ക ഉൽപാദനം വർധിപ്പിക്കാൻ ഒപെക് രാജ്യങ്ങൾക്കു കഴിഞ്ഞിട്ടില്ല. യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്നുള്ള എണ്ണക്കയറ്റുമതിയിൽ പ്രതിദിനം അഞ്ചു ലക്ഷം ബാരലിന്റെ കുറവുണ്ടായേക്കുമെന്നു വിലയിരുത്തലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button