ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം അമ്പരപ്പിക്കുന്നത്. ലോകബാങ്കിന്റെ സഹകരണത്തോടെ കേന്ദ്ര സര്‍ക്കാരാണു സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പ്രവര്‍ത്തനം വിലയിരുത്തി തയാറാക്കിയ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം 21-ാംമതാണ്.
Also Read : ലോകസമ്പന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം ഞെട്ടിപ്പിക്കുന്നത്; കണക്കുകള്‍ ഇങ്ങനെ
പട്ടികയില്‍ ഒന്നാം റാങ്ക് ആന്ധ്രപ്രദേശിനും തെലങ്കാനപട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണ്. ഹരിയാന, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ബംഗാള്‍ എന്നിവയാണു മൂന്നു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. 36-ാം സ്ഥാനത്തുള്ള മേഘാലയയാണ് ഏറ്റവും പിന്നില്‍. രാജ്യതലസ്ഥാനമായ ഡല്‍ഹി കേരളത്തിനും പിന്നിലായി 23-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തമിഴ്‌നാട് 15-ാം സ്ഥാനത്താണ്.
സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ നില മെച്ചെപ്പെടുമെന്നാണു കേരളത്തിന്റെ പ്രതീക്ഷ. അതേസമയം, കേരളത്തിനു ലഭിച്ച ചില സ്‌കോറുകളില്‍ നേട്ടമുണ്ട്. 201617 വര്‍ഷം 26.92 ശതമാനമായിരുന്നു പദ്ധതി നടപ്പാക്കലിലെ സ്‌കോര്‍ (20ാം സ്ഥാനം). 201718 വര്‍ഷത്തില്‍ ഈ സ്‌കോര്‍ 44.79 ശതമാനമായി വര്‍ധിച്ചു.
Post Your Comments