Latest NewsKerala

ജെസ്നയ്ക്കു പിന്നാലെ ആതിരയുടെ തിരോധാനം: കോളേജിലേക്കിറങ്ങിയ പെൺകുട്ടിയെ കാണാതായിട്ട് പത്തു ദിവസം

വീട്ടില്‍നിന്നും കോളേജിലേക്ക് ഇറങ്ങിയ 18 വയസുകാരി 10 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല .ജെസ്‌നക്ക് പിന്നാലെ മറ്റൊരു തിരോധാനം കൂടി പോലീസിനെ കുഴപ്പിക്കുകയാണ്. മലപ്പുറം പുതുപ്പറമ്പ് കറുകപ്പറമ്പിൽ നാരായണന്റെ മകൾ ആതിരയെ ആണ് കാണാതായത്. കോട്ടക്കലിൽ കോളേജിലേക്ക് പോയ ആതിരയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കമ്പ്യൂട്ടർ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിലേക്ക് പോയ ആതിര ആധാർ കാർഡും എസ് എസ് എൽ സി ബുക്കും കൂടെ കരുതിയിരുന്നു.

എന്നാൽ പിന്നീട് ആതിരയെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിക്ക് മൊബൈൽ ഫോണില്ലാത്തതിനാൽ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. എന്നാൽ പെൺകുട്ടി കോട്ടക്കലിൽ എത്തിയതായി ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ലഭിച്ചു. പിന്നീട് എങ്ങോട്ടു പോയെന്നതിനു യാതൊരു സ്ഥിരീകരണവും ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button