Latest NewsKerala

യുവതിയെ പീഡിപ്പിച്ച് നഗ്‌ന ഫോട്ടോയും വീഡിയോയും എടുത്ത് മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു; പ്രതി പിടിയിൽ

കോട്ടയം: യുവതിയെ പീഡനത്തിനിരയാക്കി നഗ്‌ന ഫോട്ടോയും വീഡിയോയും എടുത്ത് യുവതിയുടെ മക്കൾക്ക് അയച്ച സംഭവത്തിലെ പ്രതി പിടിയിൽ. കൊടുങ്ങൂര്‍ സ്വദേശിയായ ഷെമീര്‍ (38) ആണ് അറസ്റ്റിലായത്. മേസ്തിരി പണിക്കാരനായ ഷെമീറിനൊപ്പം ജോലി ചെയ്യുന്ന യുവതിയെ ഇയാള്‍ കുമളിയില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്‌തു.

ALSO READ: വസ്തുത്തർക്കം; യുവതിയെ ബന്ധുക്കൾ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു

പിന്നീട് പലതവണ ഇയാൾ യുവതിയെ ച്ചുഷണംചെയ്യാൻ ശ്രമിച്ചെങ്കിലും ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു. തുടന്നാണ്‌ പ്രതി പീഡനത്തിന്റെ ദൃശ്യങ്ങൾ യുവതിയുടെ മക്കളുടെ മൊബൈലിലേക്ക് അയച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് മകളുടെ ഫോണിലേക്ക് അമ്മയുടെ നഗ്‌ന ഫോട്ടോയും മറ്റും എത്തിയത്.
ഇതോടെ വീട്ടമ്മ പോലീസില്‍ പരാതി നൽകി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button