KeralaLatest NewsNews

ഭര്‍ത്താവ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു : യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത് മദ്യം നല്‍കി മയക്കി കിടത്തി : യുവതി അബോധാവസ്ഥയില്‍ : നാടിനെ ഞെട്ടിച്ച സംഭവം കേരളത്തില്‍

തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു . യുവതിയെ മദ്യം നല്‍കി മയക്കി കിടത്തിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തിരുവനന്തപുരം കഠിനംകുളത്താണ് മദ്യം നല്‍കിയ ശേഷം യുവതിയെ മാനഭംഗം ചെയ്തതായി പരാതി ഉയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അബോധാവസ്ഥയിലാണ്.

read also : ഇന്ത്യയുടെ അഭിമാനമുയര്‍ത്തി മെയ്ഡ് ഇന്‍ ഇന്ത്യ യുദ്ധവിമാനം യാഥാര്‍ത്ഥ്യമാകുന്നു

കഠിനംകുളം സ്വദേശിനിയാണ് കൂട്ട മാനംംഗത്തിന് ഇരയായത്. പോത്തന്‍കോട്ട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നാല് മണിയോടു കൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്.
അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. യുവതിയെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button