Latest NewsIndiaNews

വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ബലമായി താലികെട്ടിയ ശേഷം ബലാത്സംഗം ചെയ്തു

 

ബംഗളൂരു: വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ബലമായി താലികെട്ടി ബലാത്സംഗം ചെയ്തു. ബെംഗളൂരു ദസറഹളളിയിലാണ് സംഭവം. രാത്രി മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുംവഴി തട്ടിക്കൊണ്ടുപോയാണ് അയല്‍വാസിയായ യുവാവ് യുവതിയെ പീഡിപ്പിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ സന്തോഷ് ആണ് പ്രതി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.ദസറഹളളിയില്‍ അയല്‍വാസിയായ ഇരുപതുകാരിയോട് സന്തോഷ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.യുവതിയുടെ വീട്ടിലും വിഷയം അവതരിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും വിവാഹം നടക്കില്ലെന്ന് സന്തോഷിനോട് തീര്‍ത്തുപറഞ്ഞു. ഇതോടെ നിരന്തരം പ്രശ്‌നങ്ങളായി.വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരെയുളള മുത്തശ്ശിയുടെ വീട്ടിലാണ് യുവതി രാത്രി കഴിഞ്ഞിരുന്നത്.സ്വന്തം വീട്ടില്‍ നിന്ന് രാത്രി പത്ത് മണിയോടെ മുത്തശ്ശിയുടെ അടുത്തേക്ക് പോകാറായിരുന്നു പതിവ്.

വ്യാഴാഴ്ച രാത്രി ഇങ്ങനെ പോകുന്നതിനിടെ സന്തോഷ് യുവതിയെ കടന്നുപിടിച്ചു.ബലമായി തന്റെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി. യുവതി എതിര്‍ത്തിട്ടും കഴുത്തില്‍ താലികെട്ടി.ശേഷം പീഡിപ്പിച്ചു.രാത്രി മുഴുവന്‍ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ചെറുമകള്‍ വരാതിരുന്നത് അന്വേഷിക്കാന്‍ മുത്തശ്ശി രാവിലെ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സന്തോഷിനെ സംശയിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് മാഗഡി പൊലീസില്‍ പരാതി നല്‍കി.ഒളിവില്‍ പോയ സന്തോഷിനെ ദസറരഹളളിയില്‍ വച്ചുതന്നെ പൊലീസ് പിടികൂടുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button