Latest NewsKerala

രണ്ട് ലക്ഷം 2.30 കോടികളായി തിരിച്ച് പിടിക്കുന്ന മാന്ത്രിക ബാങ്കുകളും നമ്മുടെ നിയമ സംവിധാനങ്ങളും

കൊച്ചി: രണ്ട് ലക്ഷം 2.30 കോടികളായി തിരിച്ച് പിടിക്കുന്ന മാന്ത്രിക ബാങ്കുകളും നമ്മുടെ നിയമ സംവിധാനങ്ങളും. ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയ്ക്കാണ് ഇത്തരത്തില്‍ ഒരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. 1994 ലാണ് സംഭവം നടന്നത്. സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം.

എങ്ങനെയെങ്കിലും 50 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് അധികൃതര്‍ കയ്യൊഴിഞ്ഞുവെന്ന് പ്രീത പറയുന്നു.  ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുഹൃത്തിന് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ കിടപ്പാടം ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചത് വലിയ ചര്‍ച്ചയായിരുന്നു. 292 ദിവസത്തോളമാണ് ഇവര്‍ ചിതയൊരുക്കി പ്രതിഷേധിച്ചത്.

Also Read: ഭീഷണിയുമായി വീട്ടമ്മ; വീട് ജപ്തി ചെയ്താല്‍ കുടുംബം ആത്മഹത്യ ചെയ്യും

എന്നാല്‍ ഇതൊന്നും ഫലംകണ്ടില്ല. ഇന്നലെ വീട് ജപ്തിചെയ്യുമെന്ന് ഉറപ്പായതോടെ ആത്മഹത്യചെയ്യുമെന്ന ഭീഷണിയുമായി പ്രീത് രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിസര പ്രദേശങ്ങളിലും വന്‍ സംഘര്‍ഷമായിരുന്നു അരങ്ങോറിയത്. വീട് ജപ്തി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടാക്കാട്ടി നാട്ടുകാര്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് പ്രതിഷേധം അറിയിച്ചത്.

പ്രതിഷേധക്കാര്‍ മണ്ണെണ്ണയും പെട്രോളും തീപ്പന്തങ്ങളുമായി വീടിനു മുന്നില്‍ പ്രതിഷേധിക്കുകയാണ്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനും പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ ഫയര്‍ഫോഴ്‌സ് എത്തി വെള്ളമൊഴിച്ച് അപകടമൊഴിവാക്കുകയായിരുന്നു. ജപ്തി അംഗീകരിക്കില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതിനെ തുടര്‍ന്ന് ഇന്നലെ ജപ്തി ചെയ്യാനെത്തിയവര്‍ തിരിച്ച് പോവുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button