മൊഹാലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 നായിക ഹര്‍മന്‍പ്രീത് കൗറിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് പദവി പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഈ നടപടി. വിശദമായ അന്വേഷണത്തില്‍ ഹര്‍മന്‍പ്രീതിന്റെ ഡിഗ്രി വ്യാജമാണ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടിയെന്നാണ് ടൈംസ് ഓഫ് ഇന്‍ഡ്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോഴത്തെ യോഗ്യത അനുസരിച്ച് കോണ്‍സ്റ്റബിള്‍ ആയി മാത്രമേ ഹര്‍മന്‍പ്രീതിനെ സേനയില്‍ നിലനിര്‍ത്താനാകുകയുള്ളു എന്നും പഞ്ചാബ് പോലീസ് അറിയിച്ചു.
എന്നാല്‍ ഹര്‍മന്‍പ്രീതിന് ഇത് സംബന്ധിച്ച് പഞ്ചാബ് പൊലീസില്‍ നിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് അവരുടെ മാനേജര്‍ അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പഞ്ചാബ് പോലീസില്‍ സമര്‍പ്പിച്ച അതേ ബിരുദ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് റെയില്‍വേസില്‍ ജോലി ചെയ്തിരുന്നപ്പോഴും സമര്‍പ്പിച്ചിരുന്നതെന്നും പിന്നെ ഇപ്പോള്‍ മാത്രം ഇതെങ്ങനെ വ്യാജമായെന്നും അദ്ദേഹം ചോദിക്കുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദങ്ങള്‍ ഉടലെടുത്തപ്പോള്‍, തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു മണിക്കൂറോളം തന്റെ വാനിറ്റി വാനിനു മുന്നില്‍ കാത്തുനിര്‍ത്തി എന്ന ആരോപണവും ഹര്മന്പ്രീത്തിനെതിരെ പ്രമുഖ ന്യൂസ് ഏജന്‍സി ആയ പി.ടി.ഐ ഉന്നയിച്ചിരുന്നു.
Post Your Comments