കോട്ടക്കൽ: രണ്ടാഴ്ച കഴിഞ്ഞിട്ടും കാണാതായ മകളെക്കുറിച്ച് വിവരമില്ലാത്തതിനാൽ കുടുംബം ആശങ്കയിൽ. എടരിക്കോട് ചുടലപ്പാറ കുറുകപ്പറമ്പിൽ നാരായണന്റെ മകൾ ആതിരയെയാണ് കാണാതായത്. ഡിഗ്രിക്ക് അപേക്ഷിക്കാനായി ജൂൺ 27നാണ് ആതിര വീടുവിട്ടിറങ്ങിയത്. തുടർന്ന് വീട്ടിലെത്തിയ ശേഷം സർട്ടിഫിക്കറ്റുകളും ആധാർ കാർഡുമടക്കം എടുത്ത് സ്കൂൾ ബാഗുമായി വീണ്ടും പോകുകയായിരുന്നു.
Read Also: കാണാതായ 19 കാരനും 15 കാരനും പൊലീസിന്റെ വലയില്‍ : ചോദ്യം ചെയ്യലിനിടെ ഇരുവരും കുഴഞ്ഞുവീണു
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രാവിലെ കോട്ടക്കൽ ടൗണിലും ഉച്ചക്ക് 1.15ന് ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലും ആതിര പോയതായി കണ്ടെത്തുകയുണ്ടായി. പിറ്റേന്ന് വൈകീട്ട് തൃശൂർ റെയിൽവേ സ്റ്റേഷനിലും വൈകീട്ട് 7.30 മുതൽ രാത്രി 12.30 വരെ സ്റ്റേഷനിൽ സ്ത്രീകളുടെ വെയ്റ്റിങ് റൂമിൽ ഇരുന്നതായും വിവരം ലഭിച്ചു. ശുചീകരണ തൊഴിലാളികൾ തിരക്കിയപ്പോൾ ജ്യേഷ്ഠൻ വരാനുണ്ടെന്നാണ് പറഞ്ഞത്. അതേസമയം 27ന് ഉച്ചക്ക് 1.15ന് ഗുരുവായൂരിൽനിന്നും 28ന് വൈകീട്ട് 7.20ന് തൃശൂരിലെ എസ്.ടി.ഡി ബൂത്തിൽനിന്നും സഹോദരെൻറ കൈവശമുള്ള ഒരു നമ്പറിലേക്ക് ആതിര വിളിച്ചിരുന്നു. സിം ഉൗരിവെച്ചതിനാൽ കാൾ ലഭിച്ചിരുന്നില്ല. മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരിക്കുകയാണ്.
Post Your Comments