കൊച്ചി: നഴ്‌സുമാരുടെ വേതനം സംബന്ധിച്ച് പുതിയ ഉത്തരവുമായി ഹൈക്കോടതി. സ്വകാര്യ ആശുപത്രിയിലുള്ള നഴ്‌സുമാരുടെ പുതുക്കിയ കുറഞ്ഞ വേതനം നല്‍കിയില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. കേരളാ പ്രൈവറ്റ് മാനേജ്‌മെന്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
വരുന്ന വ്യാഴാഴ്ച്ച കോടതി ഇത് വീണ്ടും പരിഗണിക്കും. വേതന പരിഷ്‌കരണം നടപ്പാക്കാത്തതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് മാനേജ്‌മെന്റുകള്‍ കോടതിയെ അറിയിച്ചു. കുറഞ്ഞ വേതനം സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Post Your Comments